മുട്ടം:മലങ്കര അണക്കെട്ടിന്റെ സുരക്ഷക്ക് ഭീഷണിയായി അണക്കെട്ടിന്റെ സമീപം തോട്ട പൊട്ടിച്ച് മീൻ പിടുത്തം വ്യാപകം. അണക്കെട്ടിൽ വെള്ളം കെട്ടി കിടക്കുന്ന ഭാഗത്തിന്റേയും തൊടുപുഴയാറ്റിലേക്ക് വെള്ളം ഒഴുകി പോകുന്ന ഭാഗത്തിന്റേയും ചുറ്റിലുമുള്ള ഏതാനും കിലോമീറ്ററുകൾ അതീവ സുരക്ഷ മേഖലയാണ്. എന്നാൽ അതൊന്നും വകവെക്കാതെയാണ് തോട്ട പൊട്ടിച്ചുള്ള മീൻ പിടുത്തം. ഉച്ചത്തിൽ തോട്ട പൊട്ടുമ്പോൾ കരയുടെ ഭാഗത്തും കുലുക്കം അനുഭവപ്പെടാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഇതിന് വേണ്ടി ഇവിടെ എത്തുന്നത്. തോട്ട പൊട്ടിച്ച് മീൻ പിടിക്കുന്നവർ സംഘം ചേർന്നാണ് ഇവിടെ എത്തുന്നതും.