തൊടുപുഴ: ജെസിഐ തൊടുപുഴയും കേരളാ സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ ഘടകവുമായി സഹകരിച്ച് 'ബിസിനസ് വളർച്ചക്ക് ഡിജിറ്റൽ മാർക്കറ്റിംഗ്' എന്ന വിഷയത്തിൽ ഹൈബ്രിഡ് ബിസിനസ് സെമിനാർ നടത്തി. വേദിയിൽ ഉള്ളവർക്ക് ഫിസിക്കൽ ആയും സദസിലുള്ളവർക്ക് വെർച്യുൽ ആയും കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പങ്കെടുക്കാവുന്ന തരത്തിലാണ് ഹൈബ്രിഡ് സെമിനാർ സംഘടിപ്പിച്ചത്.

ജെസിഐ തൊടുപുഴ പ്രസിഡന്റ് സിഎ. ഫെബിൻ ലീ ജയിംസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം കേരളാ സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബേബി ജോർജ് ഉദ്ഘാടനം ചെയ്തു. ജെസിഐ സോൺ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ, സോൺ വൈസ് പ്രെസിഡന്റ് ജോൺ പി ഡി, സെക്രട്ടറി അഖിൽ ചെറിയാൻ, വൈസ് പ്രസിഡന്റ് ഡോ. അനിൽ ജെയിംസ് , സോൺ ഡയറക്ടർ ജിൻസ് ജോർജ്, സോൺ കോർഡിനേറ്റർ അനീഷ് തോമസ് മുൻ സോൺ പ്രസിഡന്റ് ഷാലു മുഹമ്മദ്, മുൻ നാഷണൽ ഡയറക്ടർ ഡോ .ഏലിയാസ് തോമസ് എന്നിവർ പ്രസംഗിച്ചു. ഡെന്നിസ് ബാബു ഡിജിറ്റൽ മാർക്കെറ്റിംഗിനെക്കുറിച്ച് ട്രയിനിങ് നൽകി.