ചെറുതോണി:ഇടുക്കി നേര്യമംഗലം റോഡിൽ ചുരുളിക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു . കരിമ്പൻ അട്ടിക്കളത്താണ് മരം വീണ് ഒന്നര മണിക്കൂർ ഗതാഗതം തടസപ്പെട്ടത്. ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് മരം വീണത്. മരത്തിന്റെ ശിഖരം പതിച്ച് വൈദ്യുതി ലൈനുകൾക്കും കേടുപാടുകളുണ്ടായി. ഉച്ചക്ക് ശേഷം ഈ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഫയർഫോഴ്‌സ് സംഘവും വൈദ്യുതി വകുപ്പ് അധികൃതരും എത്തി മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.മഴ കണക്കിലെടുക്കാതെ ഉദ്യോഗസ്ഥർ ചേർന്ന് മരം വെട്ടിമാറ്റി മാറ്റുകയായിരുന്നു.