paara

ചെറുതോണി: റോഡു നിർമ്മാണത്തിന്റെ മറവിൽ അനധികൃത പാറമട നടത്തുന്നതായി പരാതി. വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളക്കു സമീപം കൊക്കരക്കുളത്താണ് അനധികൃതകോറി പ്രവർത്തിക്കുന്നത്. റോഡിന് വീതി കൂട്ടാനെന്നപേരിൽ നിർമ്മാണമാരംഭിച്ചശേഷം മാസങ്ങളായി ഇവിടെനിന്നും പാറപൊട്ടിച്ചു വിൽപ്പന നടത്തുകയാണ്. റോഡുനിർമ്മാണത്തിനാണെങ്കിലും പാറപൊട്ടിക്കുന്നതിന് ജിയോളജി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാലും പൊട്ടിക്കുന്ന പാറയായി കണക്കാക്കി സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസടച്ചതിനുശേഷമേ കൊണ്ടുപോകുവാൻ കഴിയുകയുള്ളൂ. ഇത്തരത്തിലുള്ള ഒരു അനുമതിയുമില്ലാതെ പാറകടത്തിക്കൊണ്ടുപോയതിലൂടെ സർക്കാരിന് ലക്ഷകണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് പാറപൊട്ടിക്കുന്നതെന്നും ആരോപണമുണ്ട്.