ഇടുക്കി: ജില്ലയിൽ ഇന്നലെ 838 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 14.67 ആണ് പോസിറ്റിവിറ്റി നിരക്ക്. 820 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 838 രോഗികളിൽ ആന്റിജൻ 492, ആർ.ടി.പി.സി.ആർ 344, ട്രൂനാറ്റ്/ സിബിനാറ്റ് 2 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. 96 പേർ ഇന്നലെ രോഗമുക്തി നേടി.

നൂറുകടന്ന് അടിമാലിയും

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം തൊടുപുഴയ്ക്ക് പിന്നാലെ അടിമാലിയിലും നൂറ് കടന്നു. ഇന്നലെ അടിമാലി പഞ്ചായത്തിൽ 109 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊടുപുഴ നഗരത്തിൽ 117 പേർക്കും രോഗം ബാധിച്ചു. ഇടവെട്ടി- 24, കഞ്ഞിക്കുഴി- 23, കരിമണ്ണൂർ- 23, കരുണാപുരം- 39, കോടിക്കുളം- 22, കുമാരമംഗലം- 25, മരിയാപുരം- 30, നെടുങ്കണ്ടം- 28, പീരുമേട്- 24, ഉപ്പുതറ- 21 എന്നിങ്ങനെയാണ് ഇന്നലെ ഉയർന്ന ഉയർന്ന കൊവിഡ് സ്ഥിരീകരിച്ച പഞ്ചായത്തുകൾ.