road

ചെറുതോണി:എട്ടുവർഷം മുൻപ് തകർന്നു പോയ സംസ്ഥാന പാത ഇനിയും പുനർനിർമ്മിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം. തൊടുപുഴ -പുളിയൻമല സംസ്ഥാനപാതയുടെ ഭാഗമായ കുളമാവ് ഡാമിന് സമീപമുള്ള കിളിവള്ളിയിലാണ് റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിലായത്. 2013ലെ കാലവർഷക്കെടുതിയിൽ പെട്ട് ഡാമിന്റെ അരിക് ചേർന്ന് സംസ്ഥാനപാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണിരുന്നു. അപകടാവസ്ഥ മുന്നിൽകണ്ട് പൊതുമരാമത്ത് വകുപ്പ് താൽക്കാലിക സംരക്ഷണം എന്നവണ്ണം കരിങ്കൽ ഭിത്തി നിർമ്മിക്കുകയും ചെയ്തു. എന്നാൽ റോഡ് തകർന്ന് എട്ടു വർഷം പിന്നിടുമ്പോഴും പുതുതായി റോഡിന് സംരക്ഷണഭിത്തി കെട്ടാനോ അപകടാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനോ വൈദ്യുതി വകുപ്പും പൊതുമരാമത്ത് വകുപ്പും തയ്യാറായിട്ടില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡിന് പൊതുവേ വീതി കുറഞ്ഞ ഈ ഭാഗത്ത് വലിയ വാഹനങ്ങൾ വരുമ്പോൾ ഗതാഗത തടസവും അപകട സാദ്ധ്യതയും ഉണ്ടാകാറുണ്ട്. .