നെടുങ്കണ്ടം: കൊവിഡ് ബാധിച്ച് നെടുങ്കണ്ടം സ്വദേശിയായ ഐ.ടി ഉദ്യോഗസ്ഥൻ മരിച്ചു. നെടുങ്കണ്ടം ചക്കക്കാനം തെക്കേക്കൂറ്റ് ജോസഫിന്റെ ഏക മകൻ സോണിയാണ് (42) മരിച്ചത്. ബാംഗ്ലൂരിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഈസ്റ്റർ അവധിയ്ക്ക് നെടുങ്കണ്ടത്ത് എത്തിയതായിരുന്നു സോണി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് തിരികെ പോകാനായിരുന്നു തീരുമാനം. എന്നാൽ നാട്ടിലെത്തി കുറച്ച് ദിവസങ്ങൾക്കുള്ളിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് തൊടുപുഴ മുതലക്കോടം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രിയിൽ മരണമടഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യൻസ് ഫൊറോനാ പള്ളിയിൽ സംസ്‌കാരം നടത്തി. അവിവാഹിതനാണ്. മാതാവ് തങ്കമ്മ.