തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ജില്ലാ യുവജന കേന്ദ്രം തൊടുപുഴ നഗരസഭയുടെ സഹകരണത്തോടെ മഴക്കാല പൂർവ ശുചീകരണവും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കുന്നു.ഇന്ന് സംഘടിപ്പിക്കുന്ന ശുചീകരണ പരിപാടിയുടെ ഭാഗമായി മുൻസിപ്പൽ ബസ് സ്റ്റാൻഡും പരിസരവും നിർത്തിയിട്ടിരിക്കുന്ന ബസുകളും അണുവിമുക്തമാക്കുന്നതോടൊപ്പം ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ലഘു ലേഖകൾ വിതരണം ചെയ്യുകയും ചെയ്യും. സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ യൂത്ത് കോർഡിനേറ്റർമാർ കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സ് അംഗങ്ങൾ യൂത്ത് ക്ലബ് അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.