ചെറുതോണി: വാക്‌സിൻ ചലഞ്ചിൽ പങ്കെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി പി എം ജില്ലാ കമ്മിറ്റി 3.56 ലക്ഷം രൂപ കൈമാറിയതായി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ അറിയിച്ചു. ജില്ലാ കമ്മിറ്റി ഒരു ലക്ഷം രൂപയും ജില്ലാ കമ്മിറ്റി അംഗങ്ങൾ നൽകിയ 2.56 ലക്ഷം രൂപയുംചേർത്താണ് 3.56 ലക്ഷം കൈമാറിയത്. പാർട്ടിയുടെ മുഴുവൻ ഘടകങ്ങളും വർഗ്ഗ ബഹുജന സംഘടനകളും ഈ മാതൃക പിന്തുടരണമെന്ന് ജില്ലാ കമ്മറ്റി നിർദ്ദേശിച്ചു. പാർട്ടി അംഗങ്ങൾ, പാർട്ടി ബന്ധുക്കൾ അനുഭാവികൾ എന്നിവരെല്ലാം വാക്‌സിൻ ചലഞ്ചിലേക്ക് സഹായങ്ങൾ നൽകണം .ജനങ്ങളുടെ ജീവൻ നിലനിർത്താനും സംരക്ഷിക്കാനും സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുളള ദൗത്യം പൂർണ്ണ വിജയത്തിലെത്തിക്കുന്നതിനായി മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും ജില്ലാ സെക്രട്ടറി കെ. കെ .ജയചന്ദ്രൻ അഭ്യർത്ഥിച്ചു.