തൊടുപുഴ: തിരഞ്ഞെടുപ്പ് അവലോകനത്തിനായി ഐക്യ ജനാധിപത്യമുന്നണി ജില്ലാ ഏകോപന സമിതി യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് തൊടുപുഴ രാജീവ് ഭവനിൽ യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് യു ഡി എഫ് ഇടുക്കി ജില്ലാ കൺവീനർ പ്രൊഫ. എം .ജെ ജേക്കബ്ബ് അറിയിച്ചു. യു ഡിഎഫ് നിയോജകമണ്ഡലം ചെയർമാൻമാർ, കൺവീനർമാർ, കോർഡിനേറ്റർമാർ, നിയമസഭാ സ്ഥാനാർത്ഥികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.