തൊടുപുഴ:കൊവിഡ് 19 അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ജനങ്ങൾക്കും അടിയന്തിരമായി സൗജന്യവാക്‌സിൻ ലഭ്യമാക്കണമെന്ന്
എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഓക്‌സിജൻപോലും ലഭ്യമാക്കാതെ ജനങ്ങളെ മരണത്തിനെറിഞ്ഞു കൊടുക്കുന്ന കുറ്റകരമായ നിഷ്‌ക്രിയത്വം കേന്ദ്രസർക്കാർ ഉടനടി അവസാനിപ്പിക്കണം.
ഇരുപതിനായിരംകോടി രൂപയുടെ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാൻ അത്യുത്സാഹം കാണിച്ച പ്രധാനമന്ത്രി, പക്ഷേ രാജ്യത്തെ ജനങ്ങൾക്ക് ഈ സമയത്ത് അവശ്യംവേണ്ടുന്ന ആശുപത്രി - അനുബന്ധ സൗകര്യങ്ങൾ വികസിപ്പിച്ച്‌കൊവിഡിന്റെ രണ്ടാം വരവിനെ നേരിടാൻ മറന്നുപോയി.
ജില്ലാ സെക്രട്ടറി എൻ. വിനോദ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ കെ.എൽ. ഈപ്പച്ചൻ, സിബി സി. മാത്യു, രാജശേഖരൻ, അനിൽ, പി.ടി.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.