തൊടുപുഴ : ജില്ലാ യുവജന കേന്ദ്രം നഗരസഭയുടെ സഹകരണത്തോടെ മഴക്കാല പൂർവ ശുചീകരണവും ബോധവൽക്കരണ പരിപാടി നടത്തി. ശുചീകരണ പരിപാടിയുടെ ഭാഗമായി മുൻസിപ്പൽ ബസ് സ്റ്റാൻഡും കെ .എസ്. ആർ. ടി .സി ബസ് സ്റ്റാൻഡും ടൗണിലെ മുഴുവൻ വെയ്‌റ്റിംഗ് ഷെഡുകളും നിർത്തിയിട്ടിരിക്കുന്ന ബസുകളും അണുവിമുക്തമാക്കി. ഇതോടൊപ്പം ബസ് സ്റ്റാൻഡിൽ എത്തിയ യാത്രക്കാർക്ക് ലഘു ലേഖകൾ വിതരണം ചെയ്തു . . ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം .എ .കരിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി എസ് ബിന്ദു,വാർഡ് കൗൺസിലർ ജോസ് മഠത്തിൽ . പി എ സലിംകുട്ടി , കെ രാജേന്ദ്രൻ ,ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ സന്തോഷ് , ബജോ മാത്യു പ്രജീഷ്‌കുമാർ യൂത്ത് കോർഡനേറ്റർമാരായ ഷിജി ജെയിംസ്, ജോസ്‌കുട്ടി ജോസഫ് ടജോ കുര്യാക്കോസ് റോബിൻ പി തോമസ് വോളന്റിയർ ലീഡർമാരായ ബിജു സ്റ്റീഫൻ ,എബിൻ കെ എസ് , ബിജു ആഗ്‌നസ് സേവിയർ എന്നിവർ
പ്രസംഗിച്ചു.