മുട്ടം: കൊവിഡ് ഡോമിസിലിയറി കെയർ സെന്റർ (ഡി സി സി) അടിയന്തരമായി പ്രവർത്തിപ്പിക്കാൻ കളക്ടർ

എച്ച് ദിനേശൻ മുട്ടം പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിർദേശം നൽകി.കൊവിഡ് നിരീക്ഷണത്തിലുള്ളവർക്കും രോഗം സ്ഥിതീകരിച്ചവർക്കും താമസിക്കാൻ സ്ഥല സൗകര്യം ഇല്ലാത്തവർക്ക് വേണ്ടിയാണ് ഡി സി സി ആരംഭിക്കുന്നത്. കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റർ (സി എഫ് എൽ ടി സി) സെന്റർ പ്രവർത്തിച്ചിരുന്ന ഹൗസിങ്ങ് ബോർഡിന്റെ മുട്ടത്തുള്ള വനിതാ വർക്കിങ്ങ് വിമൻസ് ഹോസ്റ്റലിലാണ് ഡി സി സി പ്രവർത്തനം ആരംഭിക്കുന്നത്. കൊവിഡ് ഒന്നാം ഘട്ടത്തിൽ മുട്ടത്ത് സി എഫ് എൽ ടി സി പ്രവർത്തിച്ചിരുന്നു.എന്നാൽ സി എഫ് എൽ ടി സി യിൽ എത്തുന്ന രോഗികളുടെ എണ്ണം 10 ൽ താഴെ ആയതിനെത്തുടർന്ന് കഴിഞ്ഞ മാർച്ച് 26 ന് മുട്ടത്തുള്ള സി എഫ് എൽ ടി സിയുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം ശക്തമായ സാഹചര്യത്തിലാണ് മുട്ടത്ത് ഡി സി സി ആരംഭിക്കുന്നത്.