ചെറുതോണി:വേനൽമഴ ലഭിക്കുമ്പോഴും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു ഇന്നലത്തെ ജലനിരപ്പ് 2339.72 അടിയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 2352.38 അടി വെള്ളം അണക്കെട്ടിലുണ്ടായിരുന്നു. നിലവിൽ കഴിഞ്ഞവർഷത്തേതിലും 13 അടി വെള്ളം കുറവാണ് കാലവർഷമാരംഭിക്കുന്നതിനു മുന്നോടിയായി ഇടുക്കി ചെറുതോണി അണക്കെട്ടുകളിലെ അറ്റകുറ്റപ്പണികളാരംഭിച്ചു. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി ഇരുമ്പുവടത്തിനും ഷട്ടറിനും ഗ്രീസിടുകയും പെയിന്റിംഗ് ചെയ്യുന്നജോലികളാണ് ഇപ്പോൾ നടത്തുന്നത്. മഴക്കാലത്ത് അണക്കെട്ട് തുറന്നുവിടേണ്ടിവന്നാൽ തടസ്സമുണ്ടാകാതിരിക്കാനാണ് ഷട്ടറിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.