ani

ചെറുതോണി:ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സയ്ക്കായി സഹായം തേടുന്നു .കുളമാവ് മുണ്ടാട്ടിൽ ജോയിയുടെ ഭാര്യ ആനിയാണ് വൃക്കരോഗം മൂലം ദുരിതം അനുഭവിക്കുന്നത്.
ഒൻപത് വർഷം മുമ്പ് ഒരു വൃക്കയ്ക്ക് രോഗം ബാധിച്ചു . സമ്പാദ്യവും കടം വാങ്ങിയും ചികിത്സ തുടർന്നു 2019 അവസാനത്തോടെ രണ്ടാമത്തേ വൃക്കയും തകരാറായി. ജോലി ചെയ്യാൻ കഴിയാതെ വീട്ടിൽ വിശ്രമത്തിലായതോടെ നാട്ടുകാരുടെ സഹായത്താലാണ് ഇക്കാലമത്രയും ചികിൽസ മുന്നോട്ടു പോയത്. എന്നാൽ വൃക്ക മാറ്റി വയ്ക്കുകയേ നിവൃത്തിയുള്ളു എന്നും ഇതിനായി 30 ലക്ഷം രൂപ വേണ്ടിവരും. കഴിഞ്ഞ ഒന്നര വർഷമായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ ഡയാലിസിസ് ചെയ്തു വരുന്നു. ഇതിനിടെ ആനിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായ തോടെ അടിയന്തരമായി ഇരുവൃക്കകളും മാറ്റിവയ്ക്കുക അല്ലാതെ മറ്റു മാർഗങ്ങളില്ലന്ന് ഡോക്ടർമാർ പറഞ്ഞു .ഇതിനായിസുമനസ്സുകളുടെ സഹായം തേടുകയാണ്. യൂണിയൻ ബാങ്കിന്റെ അറക്കുളം ശാഖയിൽ ആനിയുടെ പേരിൽ ഒരു സേവിംഗ് ബാങ്ക് അക്കൗണ്ട് ആരംഭിച്ച് നാട്ടുകാർ ചേർന്ന് ധന സമാഹരണം ആരംഭിച്ചിട്ടുണ്ട്.ആനി ജോയ്,യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അറക്കുളം.

Ac no. 349302010007146,IFSC. UBIN0534935.ഫോൺ- 8289951961