മുട്ടം: പെട്രോൾ പമ്പിന് മുന്നിലുള്ള ഗർത്തത്തിൽ വീണ് വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാകുന്നു.പമ്പിൽ നിന്ന് റോഡിലേക്ക് വരുന്ന വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപെടുന്നത്.പമ്പിൽ നിന്ന് പുറത്തേക്ക് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മുന്നിലുള്ള റോഡിലൂടെ വരുന്ന മറ്റ് വാഹനങ്ങളെ ശ്രദ്ധിക്കുന്നതിനാൽ ഇവിടെയുള്ള അപകട ഗർത്തം കാണില്ല. കുടി വെള്ള പൈപ്പ് പൊട്ടിയത് നന്നാക്കാൻ വാട്ടർ അതോറിറ്റിയാണ് റോഡ് കുത്തിപ്പൊളിച്ചത്.കുഴി മണ്ണിട്ട് മൂടിയെങ്കിലും മഴ പെയ്‌തും വാഹനങ്ങൾ കയറി ഇറങ്ങിയുമാണ് പിന്നീട് ഇവിടെ വലിയ ഗർത്തമായത്.