തൊടുപുഴ : മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നീതി നിഷേധിക്കുന്നതിൽ പ്രേതിഷേധിച്ച് പത്ര പ്രവർത്തക യൂണിയൻ ജില്ലാ ഘടകം കരിദിനാചാരണം നടത്തി. അഡ്വ. ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്തു.. സിദ്ദിഖ് കാപ്പനെ മോചിപ്പിച്ചു എത്രയും വേഗം വിദഗ്ധ ചികിത്സ നൽകാൻ യു. പി സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. . പ്രസ്സ് ക്ലബ് പ്രസിഡന്റ് എം. എൻ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കണ്ണോളി, ട്രഷറർ സി. സമീർ എന്നിവർ പ്രസംഗിച്ചു.