മുട്ടം: തോട്ടുങ്കര ഭാഗത്ത് പ്രവർത്തിക്കുന്ന ഗണേശന്റെ തട്ടുകടയിൽ അതിക്രമം നടത്തിയ മുട്ടം കാമ്പ്രയിൽ നൗഷാദിനെ (26) മുട്ടം പൊലീസ് അറസ്റ്റ് ചെയ്തു.ഞായർ രാത്രി 8 നാണ് സംഭവം.വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ മുട്ടം സി ഐ വി ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയും ഇയാൾ അതിക്രമം നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമന്റ് ചെയ്തു.