ഇടുക്കി: ജീവന് വിലയിടരുത് എന്ന സന്ദേശവുമായി ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ കൊവിഡ് വാക്‌സിൻ ചലഞ്ച് കാമ്പയിൻ നടത്തി. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ ജില്ലയിലെ വാക്‌സിൻ ചലഞ്ച് ഉദ്ഘാടനം ചെയ്തു. വൻ പ്രതിസന്ധികാലത്തും മരുന്ന് കമ്പിനിക്കാരുടെ ലാഭക്കൊതിക്കൊപ്പം നിൽക്കുന്ന കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെയുള്ള പോരാട്ടത്തിൽ അണിചേർന്നുകൊണ്ട് ജില്ലയിൽ വാക്‌സിൻ ചലഞ്ച് ആവേശകരമായി വിജയിപ്പിച്ച മുഴുവൻ ജീവനക്കാരെയും ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.