അറക്കുളം:നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നു. കാഞ്ഞാർ ഭാഗത്ത് നിന്ന് മൂലമറ്റം ഭാഗത്തേക്ക് വന്ന കാർ അറക്കുളം ആശുപത്രി പടിക്ക് സമീപം റോഡരുകി ലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 4 മണി കഴിഞ്ഞാണ് സംഭവം. വണ്ടി ഓടിച്ചിരുന്നയാൾ അത്ഭുതകരമായി രക്ഷപെട്ടു.കാഞ്ഞാർ പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു.