തൊടുപുഴ: കൊവിഡ് സമ്പർക്ക രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയിലെ ഏതാനും പ്രദേശങ്ങളെ കണ്ടയിൻമെന്റ്, മൈക്രോ കണ്ടയിൻമെന്റ് മേഖലകളാക്കി ജില്ല കളക്ടർ ഉത്തരവിറക്കി. ഇവിടങ്ങളിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടാകും.
1. പുറപ്പുഴ പഞ്ചായത്തിലെ തൊടുപുഴ- കൂത്താട്ടുകുളം റോഡ്, പാറ ജംഗ്ഷൻ മുതൽ മാറിക പാലം വരെ, റോഡിന്റെ ഇരുവശവും.
2. മണക്കാട് പഞ്ചായത്തിലെ 11, 12, 13 വാർഡുകൾ വഴിത്തല എക്‌സ്‌ചേഞ്ച് മുതൽ ഗവ. ആയുർവേദ ആശുപത്രി വരെ.
3. ഇടവെട്ടി പഞ്ചായത്തിലെ ഒന്നു മുതൽ അഞ്ചു വരെയും 11 മുതൽ 13 വരെയുമുള്ള വാർഡുകൾ പൂർണമായും.
4. തൊടുപുഴ നഗരസഭയിലെ ഒന്നാം വാർഡിൽ അർച്ചന ആശുപത്രി മുതൽ വെങ്ങല്ലൂർ സിഗ്‌നൽ വരെ, വാർഡ് 25ലെ റോക് വ്യൂ ജംഗ്. മുതൽ ബിവറേജസ് ഗോഡൗൺ കഴിഞ്ഞ് ബസ് സ്റ്റോപ്പ് വരെ
5. വാഴത്തോപ്പ് പഞ്ചായത്തിലെ വാർഡ് മൂന്ന് പൂർണം (തടിയമ്പാട്, മഞ്ഞപാറ, കരിമ്പൻ ടൗൺ ഒഴികെ), വാർഡ് നാല് പൂർണം, വാർഡ് അഞ്ച് പൂർണം (പള്ളിത്താഴം ടൗൺ മുതൽ സെന്റ് ജോർജ് സ്‌കൂൾ വരെ ഒഴികെയുള്ള സ്ഥലങ്ങൾ), വാർഡ് ഏഴ് പൂർണം.
6. അറക്കുളം പഞ്ചായത്തിൽ വാർഡ് ഒന്ന് തൊടുപുഴ- മൂലമറ്റം റോഡ് കാഞ്ഞാർ പാലം മുതൽ സെന്റ് മേരീസ് സ്‌കൂൾ വരെ, വാർഡ് രണ്ട് സെന്റ് മേരീസ് സ്‌കൂൾ മുതൽ കാവുംപടി ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശവും.