vacine

ആനച്ചാൽ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത്.വെള്ളത്തൂവൽ പി എച്ച് സിയുടെ നേതൃത്വത്തിൽ ആനച്ചാലിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.ഇന്നലെ മാത്രം നാനൂറ് ഡോസ് വാക്‌സിൻ വിതരണം ചെയ്യാനായിരുന്നു ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്.പഞ്ചായത്ത് പരിധിയിലിതുവരെ ആയിരത്തിഎഴുന്നൂറോളം ആളുകൾക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.വാക്‌സിൻ സ്വീകരിക്കാൻ പുലർച്ചെ തന്നെ ആളുകൾ ക്യാമ്പിലെത്തി.. ആരോഗ്യവകുപ്പുമായി സഹകരിച്ച് കൊവിഡ് പ്രതരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുമ്പോട്ട് കൊണ്ടു പോകുന്നുവെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.കല്ലാർകുട്ടി, മുതുവാൻകുടി,വെള്ളത്തൂവൽ തുടങ്ങിയ സ്ഥലങ്ങളിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലക്കല്ലിലും മാങ്കടവിലും ക്യാമ്പുകൾ നടത്തുമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.പഞ്ചായത്തിലെ 4,5,6 വാർഡുകളിലെ ആളുകൾക്കാണ് ആനച്ചാലിലെ ക്യാമ്പിൽ വാക്‌സിൻ നൽകിയത്.