തൊടുപുഴ : കൊവിഡിന്റെ രണ്ടാം തരംഗം അതി തീവ്രമായ സാഹചര്യത്തിൽ കൊവിഡ് ബാധിതരാകുന്ന അദ്ധ്യാപക കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നതിന് കെ.പി.എസ്. റ്റി.എ യുടെ നേതൃത്വത്തിൽ 'കൈത്താങ്ങ് ' എന്ന കൊവിഡ് സെല്ലിന് രൂപം നൽകി. രോഗിയെയല്ല രോഗത്തെയാണ് അകറ്റി നിർത്തേണ്ടത് എന്ന ആശയം സ്‌കൂൾ കുട്ടികൾ മുഖേന സമൂഹത്തിൽ എത്തിക്കുക, ഹോം ക്വാറന്റെനിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് മാനസിക പിന്തുണ നൽകുക, വീട്ടുസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ കഴിയാത്തവർക്ക് എത്തിച്ചുകൊടുക്കുക തുടങ്ങിയ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ജില്ലയിലെ വിവിധ മേഖലയിൽപ്പെട്ട 16 അംഗ ടീമാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്യം വഹിക്കുന്നത്.
കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വി.എം ഫിലിപ്പച്ചൻ നിർവ്വഹിച്ചു. ഗോഡ്വിൻ റോഡ്രിഗ്‌സ്, ഷിന്റോ ജോർജ് , രാജിമോൻ ഗോവിന്ദ്, ബിജോയ് മാത്യു, പി.എം നാസർ, പി.എൻ സന്തോഷ്, ബിജു ജോസഫ് ,ജീസ് എം. അലക്‌സ് , ജിൽസ് മാത്യു, ജിജി ജേക്കബ്, അനീഷ് ജോർജ്, വി.ആർ രതീഷ്, ജീൻസ് കെ ജോസ് , ലിജോ മോൻ ജോർജ് , ആർ മിനിമോൾ എന്നിവർ പ്രസംഗിച്ചു.