തൊടുപുഴ: ഉദ്യോഗാർത്ഥികളെ മറന്നുള്ള പി. എസ്.സി യുടെ നിലപാട് പ്രതിേേധത്തിന് ഇടവരുത്തുന്നു. കഴിഞ്ഞ ഒക്ടോബർ 8 ന് നിലവിൽ വന്ന എച്ച് എസ് എ ഫിസിക്കൽ സയൻസ് മലയാളം മീഡിയത്തിന്റെ റാങ്ക് ലിസ്റ്റിൽ നിന്ന് ഇത് വരേയും നിയമനം നടത്താൻ പി എസ് സി തയ്യാറായിട്ടില്ല നിലവിലുള്ള 17 ഒഴിവുകളിൽ 12 എണ്ണം നേരിട്ട് പിഎസ്സി യിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വിവരാവകാശരേഖ പ്രകാരം അധികൃതർ മറുപടി നൽകിയിട്ടുണ്ട്.എന്നാൽ ഈ ഒഴിവുകളിൽ നിയമനം നടത്താൻ പി എസ് സി തയ്യാറാവുന്നില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം യോഗ്യതാ പ്രശ്നമുള്ള 11 പേരെ താൽക്കാലിക റാങ്ക് പട്ടികയിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്. എങ്കിലും ഇവരുടെ നിയമനം കോടതിയുടെ അന്തിമ വിധിക്ക് വിധേയമാണ്. എന്നാൽ ഇത് മറ്റുള്ള ഉദ്യോഗാർഥികളുടെ നിയമനവുമായി ഒരു ബന്ധവുമി ല്ല. മറ്റുള്ളവരുടെ നിയമനവുമായി പിഎസിക്കു മുന്നോട്ടു പോകാമെന്ന് കോടതി വിധിയിൽ പറയുന്നുമുണ്ട്. എന്നാൽ നിയമന ശുപാർശ നൽകാതെ പിഎസ് സി കാലതാമസം ഉണ്ടാക്കുകയാണെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.