തൊടുപുഴ: ജെസിഐ തൊടുപുഴ കോഓപ്പറേറ്റീവ് ലോ കോളജുമായി സഹകരിച്ച് 'ബിസിനസ്സ് തർക്കങ്ങൾ പരിഹരിക്കുന്നതിൽ മദ്ധ്യസ്ഥതക്കുള്ള പ്രാധാന്യം' എന്ന വിഷയത്തിൽ ഹൈബ്രിഡ് ബിസിനസ് സെമിനാർ നടത്തി.
ജെസിഐ ചാപ്റ്റർ പ്രസിഡന്റ് സിഎ. ഫെബിൻ ലീ ജയിംസിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം തൊടുപുഴ കോഓപ്പറേറ്റീവ് ലോ കോളജ് പ്രിൻസിപ്പൽ ഡോ. ജയറാം ഇ.ആർ. ഉദ്ഘാടനം ചെയ്തു.
ജെസിഐ മുൻ നാഷണൽ ഡയറക്ടർ ഡോ. ഏലിയാസ് തോമസ്, സോൺ വൈസ് പ്രസിഡന്റ് ജോൺ പി ഡി,
സെക്രട്ടറി അഖിൽ ചെറിയാൻ, വൈസ് പ്രസിഡന്റ് ഡോ. അനിൽ ജെയിംസ് എന്നിവർ ഫിസിക്കൽ ആയും ജെസിഐ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഡ്വ. രേഖേഷ് ശർമ്മ, ജെസിഐ സോൺപ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ പ്രസംഗിച്ചു.
കേരളാ സ്റ്റേറ്റ് മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ സെന്ററിലെ ട്രെയ്‌നറും മീഡിയേറ്ററുമായ അഡ്വ. ഭുവനേന്ദ്രൻ നായർ പൊതുജങ്ങൾക്ക് തങ്ങളുടെ വ്യക്തിപരവും വാണിജ്യപരവും ആയ പ്രശ്‌നങ്ങൾ കോടതിക്കു പുറത്തു വിദഗ്ദ്ധദരുടെ സഹായത്തോടെ സൗഹാർദ്ദപരമായ ഒത്തുതീർപ്പിലെത്താൻ അവസരം സൃഷ്ടിക്കുന്ന ഒരു ബദൽ തർക്ക പരിഹാര മാർഗമായ മീഡിയേഷനെക്കുറിച്ച് ട്രെയിനിങ് നൽകി. പരസ്പരമുള്ള വ്യക്തിവാണിജ്യ ബന്ധങ്ങളെ ബാധിക്കാത്ത വിധം, തർക്കത്തിലുള്ള കക്ഷികൾക്ക് സ്വീകാര്യമായ പരിഹാര മാർഗങ്ങൾ ലഭിക്കുന്നതുമായ മീഡിയേഷനുവേണ്ടി താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയേയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയേയും സമീപിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു .
ജെസിഐ ഇന്ത്യ ദേശീയതലത്തിൽ ബിസിനസ് സെമിനാറുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജെസിഐ തൊടുപുഴ ഹൈബ്രിഡ് ബിസിനസ് സെമിനാർ സംഘടിപ്പിച്ചത്.