ngo

പാറത്തോട് : ജാതി സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് യുവജന നേതാവും സംഘവും ചേർന്ന് പാറത്തോട് വില്ലേജ് ആഫീസറേയും ജീവനക്കാരെയും ഓഫീസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ എൻ.ജി.ഒ. യൂണിയൻ പ്രതിഷേധിച്ചു. ഉടുമ്പൻചോല ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പാറത്തോട് വില്ലേജാഫീസിന് മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ടത്തിയ പ്രതിഷേധ യോഗം യൂണിയൻ ജില്ലാ ട്രഷറർ കെ .സി .സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡ്റ് . എം. എ സുരേഷ് യൂണിയൻ ഏരിയ സെക്രട്ടറി കെ. എം മുരളി എന്നിവർ സംസാരിച്ചു.