മുട്ടം: ഇന്നലെ വൈകിട്ട്അഞ്ച് മണിയോടെയുണ്ടായ കാറ്റിലും മഴയിലും മുട്ടം പ്രദേശത്ത് നാശ നഷ്ടം. ശങ്കരപ്പള്ളി ഭാഗത്ത് സർക്കാർ വക ഭൂമിയിലെ മരത്തിന്റെ ശിഖരം റോഡിൽ ഒടിഞ്ഞ് വീണു. ഇടപ്പള്ളി കരിക്കനാംപാറയിൽ ദേവസിയുടെ വീട്ടിലെ ആട്ടിൻ കൂട്ടിലേക്ക് കൗങ്ങ് ഒടിഞ്ഞു വീണ് ആട്ടിൻ കൂട് തകർന്നു. മുട്ടം പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് നിന്നിരുന്ന മാവിന്റെ ശിഖരം ഒടിഞ്ഞു വീണ് പൊലീസ് സ്റ്റേഷന്റെ പഴയ കെട്ടിടത്തിന് നാശം സംഭവിച്ചു.