ഇടുക്കി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായഹസ്തമെന്ന നിലയിൽ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ജില്ലാ കളക്ടർ എച്ച്.ദിനേശന് ചെക്ക് കൈമാറി. ഇടുക്കി ഡിവിഷൻ മെമ്പർ കെ.ജി സത്യൻ, അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുനിൽ കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൊവിഡ് ചലഞ്ചിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു ജില്ലാ പഞ്ചായത്ത് നൽകുന്ന ഏറ്റവും വലിയ തുകയാണ് കൈമാറിയത്.