തൊടുപുഴ: സ്വാന്തന പരിചരണ മേഖലയിൽ സുത്യർഹ സേവനമനുഷ്ഠിക്കുന്ന ദിവ്യം പാലിയേറ്റീവ് കെയറിന് ഫെഡറൽ ബാങ്കിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് പുതിയ പാസഞ്ചർ വാഹനം നൽകി.ഫെഡറൽ ബാങ്കിന്റെ തൊടുപുഴ ബ്രാഞ്ചാണ് പദ്ധതി നടപ്പിലാക്കിയത്. വാഹനത്തിന്റെ താക്കോൽ ദാനം ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും റീജിയണൽ മാനേജരുമായ ജോർജ് ജേക്കബ് നിർവഹിച്ചു.ദിവ്യം പാലിയേറ്റീവ് കെയർ ഡയറക്ടർ ഫാ ജിസോയ് പേണ്ടാനത്ത് ഏറ്റുവാങ്ങി.
ചടങ്ങിൽ ഫെഡറൽ ബാങ്ക് തൊടുപുഴ ശാഖ മാനേജർ മീരാ എസ്, ദിവ്യം ഫൗണ്ടേഷൻ ഡയറക്ടർ ഫാ ബോണി ഓടക്കൽ, പ്രസിഡന്റ് ടോമി, സെക്രട്ടറി ബിൻസൻ അഗസ്റ്റിൻ, മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സെക്രട്ടറി ജോഷി, ദിവ്യം പാലിയേറ്റീവ് കെയർ നേഴ്‌സ് മഞ്ജു ബിൻസൻ എന്നിവരും ഫെഡറൽ ബാങ്ക് തൊടുപുഴ ശാഖാ ജീവനക്കാരും പങ്കെടുത്തു.