ഇടുക്കി: ജില്ലയിൽ 859 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 20.14 ആണ് പോസിറ്റിവിറ്റി നിരക്ക്. 842 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 12 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ നാല് പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 859 രോഗികളിൽ ആന്റിജൻ- 741, ആർ.ടി.പി.സി.ആർ- 111, ട്രൂനാറ്റ്/ സിബിനാറ്റ്- 7 എന്നിവയാണ്. 272 പേർ രോഗമുക്തി നേടി.

പോസിറ്റിവിറ്റി നിരക്ക് 20.14 %

ഓരോ ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുകയാണ്. രണ്ട് ദിവസമായി 20 ശതമാനത്തിന് മുകളിലാണ് ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക്. തൊടുപുഴയടക്കമുള്ള നഗരങ്ങളിലും ഹൈറേഞ്ചിലും കേസുകൾ ഉയർന്ന് തന്നെ നിൽക്കുകയാണ്. തൊടുപുഴ- 85, കട്ടപ്പന- 28, അടിമാലി- 60, അറക്കുളം- 23, ചക്കുപള്ളം- 25, ഇരട്ടയാർ- 20, കഞ്ഞിക്കുഴി- 26, കൊന്നത്തടി- 22, കുമാരമംഗലം- 30, കുമളി- 27, നെടുങ്കണ്ടം- 22, വണ്ടൻമേട്- 26, വാഴത്തോപ്പ്- 48, വെള്ളത്തൂവൽ- 37 എന്നിങ്ങനെയാണ് ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ.