തൊടുപുഴ : കേരളാ വാട്ടർ അതോറിട്ടി പി.എച്ച് ഡിവിഷൻ തൊടുപുഴയുടെ കീഴിൽ ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്നതിന് സിവിൽ എഞ്ചിനിയറിംഗ് ബിരുദമുള്ളവരും പൈപ്പ് ലൈൻ ഡിസൈനിംഗിൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കുവാൻ അറിയുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വാട്ടർ അതോറിട്ടിയിൽ മുൻപരിചയം ഉള്ളവർക്കു ഇടുക്കി ജില്ലയിൽ സ്ഥിരതാമസക്കാർക്കും മുൻഗണന ഉണ്ടായിരിക്കും. ദിവസവേതനം 631 രൂപ. താത്പര്യമുള്ളവർ eetdpa@gmail.com എന്ന വിലാസത്തിൽ മേയ് 3 ന് മുമ്പായി അപേക്ഷ സമ‌‌ർപ്പിക്കണം.