തൊടുപുഴ: അധികാരികളുടെ അനാസ്ഥയാണ് കേൊവിഡ് വ്യാപനത്തിന് കാരണമെന്നും ഇതിന് ബലിയാടാകുന്നത് സ്ഥിരവരുമാനമില്ലാത്ത കൂലിവേലക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളുമാണെന്ന് തൊടുപുഴയിൽ ചേർന്ന കെ.ഡി.പി ജില്ലാ എക്സിക്യുട്ടിവ് യോഗം വിലയിരുത്തി. യോഗത്തിൽ സംസ്ഥാന പ്രസീഡിയം മെമ്പർ പി.ആർ സുരേഷ് കുമാർ,​ ജില്ലാ നേതാക്കളായ പി.യു പൗലോസ്,​ സജി നെല്ലാനിക്കാട്ട്,​ പി.ഷാജി,​ ലീല ദാസ്,​ കൃഷ്ണൻകുട്ടി വി.പി,​ ജയരാജ്,​ രഞ്ജിത്ത് തൊടുപുഴ എന്നിവർ പങ്കെടുത്തു.