അറക്കുളം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അറക്കുളം ബ്ളോക്ക് വാർഷിക സമ്മേളനം നടന്നു. കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ സമ്മേളനം ജില്ലാ സെക്രട്ടറി വി.കെ .മാണി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് കെ.ഡി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് സെക്രട്ടറി എം.കെ ഗോപാലപിള്ള വാർഷിക റിപ്പോർട്ടും ട്രഷറർ പ്രൊഫ. കെ.എ തോമസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ഡി സുകുമാരൻ (പ്രസിഡന്റ് ), പി.പി സൂര്യകുമാർ (സെക്രട്ടറി), എം.കെ ശിവൻകുട്ടി (ട്രഷറർ), വി.കെ സലിം, പി.കെ സരസമ്മ, തെയ്യാമ്മ സെബാസ്റ്റ്യൻ ( വൈസ് പ്രസിഡന്റുമാർ), പി.ജെ മാത്യു, കെ.ഇ സണ്ണി, കുരുവിള ജേക്കബ് (ജോയിന്റ് സെക്രട്ടറിമാർ) .