തൊടുപുഴ: കൊവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ പേരിൽ കർശനനടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചതായി തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
വ്യാപാരികൾക്ക് മാത്രമായി വാക്‌സിനേഷൻ ക്യാമ്പ് നടത്തുകയും,താലൂക്ക് ആശുപത്രിക്ക് പുറത്ത് ടെസ്റ്റിംഗ് സൗകര്യം ഒരുക്കുകയും ചെയ്യണമെന്നും, നഗരത്തിൽ എത്രയും പെട്ടന്ന് തന്നെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തികൾ ചെയ്തു തീർക്കണമെന്നും സർവ്വകക്ഷി യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ആവശ്യപ്പെട്ടു. സർക്കാർ പറയുന്ന എല്ലാ മാനദണ്ഡങ്ങളും അംഗീകരിക്കുമെന്നും കൊവിഡ് പ്രതിരോധത്തിന് സർക്കാരും മുൻസിപ്പാലിറ്റിയും എടുക്കുന്ന എല്ലാ തിരുമാനങ്ങൾക്കും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു വെന്നും വ്യാപാരികളാണ് കൊവിഡ് വ്യാപനത്തിന്റെ മുഖ്യ ഉത്തരവാദി എന്ന രീതിയിലുള്ള ചില ആളുകളുടെ പരാമർശങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കില്ലന്നും പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു..
അംഗങ്ങൾക്ക് വാക്‌സിനേഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് അസോസിയേഷൻ ഓഫീസിൽ ഹെൽപ്പ് ഡസ്‌ക്ക് തുടങ്ങിയിട്ടുണ്ട്. അംഗങ്ങൾ 04862223031, 8547162286, എന്നീ നമ്പറിൽ ബന്ധപ്പെടുക.
തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി. ജി. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായ സാലി എസ്.മുഹമ്മദ്, അജീവ് പി. , ടോമി സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ ഷെരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ എന്നിവർ സംസാരിച്ചു