muncipal
തൊടുപുഴ നഗരസഭയുടെ ആദ്യ ചെയർമാൻ അഡ്വ. എൻ.ചന്ദ്രൻ വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അൻപതിനായിരം രൂപ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജിന് കൈമാറുന്നു

തൊടുപുഴ: നഗരസഭയുടെ ആദ്യ ചെയർമാൻ അഡ്വ. എൻ. ചന്ദ്രൻ വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അമ്പതിനായിരം രൂപ നൽകി. നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജിനാണ് ചെക്ക് കൈമാറിയത്. ബുധനാഴ്ച നഗരസഭ ചെയർമാന്റെ ക്യാബിനിലെത്തി തന്റെ താത്പര്യം അറിയിച്ച അഡ്വ. എൻ. ചന്ദ്രൻ നഗരസഭ സെക്രട്ടറിയുടെയും മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. തനിക്ക് ശേഷമുള്ള ചെയർമാന്മാർക്കും ജനപ്രതിനിധികൾക്കും പ്രചോദനമാകട്ടെ എന്നു കരുതിയാണ് സംഭാവന നിലവിലെ ചെയർമാനെ തന്നെ ഏല്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.