തൊടുപുഴ: ദേവാലത്തിൽ ഒറ്റയ്ക്ക് വിശുദ്ധ ബലി അർപ്പിച്ച വൈദികനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അപമാനിച്ച ഏറ്റുമാനൂർ സി.ഐയുടെ ധാർഷ്ട്യം നിറഞ്ഞ നടപടിയെ കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപതാ സമിതി ശക്തമായി അപലപിച്ചു. ഇത്തരം പ്രവണതകൾ നിയമവാഴ്ചയുടെ തുറന്ന ലംഘനവും പൗരാവകാശ ത്തിന്റെയും മനുഷ്യാവ കാശത്തിന്റെയും ലംഘനമാണെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം പറഞ്ഞു. രൂപതാ പ്രസിഡന്റ് ജോസ് പുതിയടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രുപതാ ഡയറക്ടർ ഫാ. ഡോ.തോമസ് ചെറുപറമ്പിൽ, ജനറൽ സെക്രട്ടറി ജോൺ മുണ്ടൻകാവിൽ, ട്രഷറർ ജോയി പോൾ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ സെക്രട്ടറി ഐപ്പച്ചൻ തടിക്കാട്ട്, രൂപതാ വൈസ് പ്രസിഡന്റുമാരായ കെ.എം. മത്തച്ചൻ, റോജോ വടക്കേൽ, സിൽവി ടോം, സീന സാജു മുണ്ടക്കൽ എന്നിവർ സംസാരിച്ചു.