ksspu

തൊടുപുഴ: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സ്രേററ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി നാലു ലക്ഷം രൂപനൽകി. തൊടുപുഴ തഹസിൽദാർകെ.എം ജോസ്‌കുട്ടിക്ക് ജില്ലാ സെക്രട്ടറി വി.കെ.മാണി കൈമാറി. ജില്ലാ ട്രഷറർ ടി.ചെല്ലപ്പൻ, വൈ. പ്രസിഡന്റ് എം.ജെ.മേരി, ജോയിന്റ് സെക്രട്ടറി എൻ.പി.പ്രഭാകരൻ നായർ, തൊടുപുഴ ടൗൺ ബ്ലോക്ക് സെക്രട്ടറി എ.എൻ.ചന്ദ്രബാബു, എന്നിവർ പങ്കെടുത്തു.സംഘടനയുടെ ജില്ലയിലെ എല്ലാ ബ്ലോക്ക് കമ്മറ്റികളും, യൂണിറ്റു കമ്മറ്റികളും സംഭാവന നൽകി ചലഞ്ചിൽ പങ്കാളികളാകുമെന്നും ജില്ലാ സെക്രട്ടറി വി.കെ. മാണി. അറിയിച്ചു.