*ഒറ്റ ദിവസം 1251 രോഗികൾ * പോസിറ്റിവിറ്റി നിരക്ക്- 22.79
തൊടുപുഴ: ആശങ്ക വാനോളമുയർത്തി ജില്ലയിലെ കൊവിഡ‌് രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്നലെ ഒറ്റദിവസം 1251 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ പ്രതിദിന കൊവിഡ് രോഗബാധിതരിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 22.79 ആണ് പോസിറ്റിവിറ്റി നിരക്ക്. 1170 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 54 പേരുടെ ഉറവിടം വ്യക്തമല്ല. ഇതിൽ ഭൂരിഭാഗവും അടിമാലി മേഖലയിലാണ്. അന്യസംസ്ഥാനത്ത് നിന്ന് എത്തിയ 26 പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1251 രോഗികളിൽ ആന്റിജൻ- 688, ആർ.ടി.പി.സി.ആർ- 558, ട്രൂനാറ്റ്/ സിബിനാറ്റ്- 5 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. 210 പേർ ഇന്നലെ കൊവിഡ് രോഗമുക്തി നേടി.
രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ
അടിമാലി- 68
അറക്കുളം- 45
ഇടവെട്ടി- 22
ഏലപ്പാറ- 25
കഞ്ഞിക്കുഴി- 21
കാഞ്ചിയാർ- 25
കരിമണ്ണൂർ- 42
കരുണാപുരം- 40
കട്ടപ്പന- 61
കൊക്കയാർ- 33
കൊന്നത്തടി- 43
കുടയത്തൂർ- 21
കുമാരമംഗലം- 29
മണക്കാട്- 22
മൂന്നാർ- 27
മുട്ടം- 36
നെടുങ്കണ്ടം- 82
പാമ്പാടുംപാറ- 22
പീരുമേട്- 29
പെരുവന്താനം- 26
പുറപ്പുഴ- 26
തൊടുപുഴ- 97
ഉടുമ്പന്നൂർ- 21
വണ്ടൻമേട്- 30
വണ്ണപ്പുറം- 42
വാഴത്തോപ്പ്- 25
വെള്ളത്തൂവൽ- 48