ഇടുക്കി: കാലവർഷമുന്നൊരുക്കത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾക്കായി കല്ലാർ ഡാമിന്റെ ഒരു ഷട്ടർ ഇന്ന് രാവിലെ 10ന് 10 സെ.മീ ഉയർത്തി 10 ക്യുമെക്‌സ് വെള്ളം തുറന്നു വിടും. പുഴയുടെ കരകളിലുള്ളവർ ജാഗ്രത പാലിക്കണം. കൂടാതെ ട്രയൽ റണ്ണിന്റെ ഭാഗമായി ഡാമിൽ സ്ഥാപിച്ചിരിക്കുന്ന സൈറൺ രാവിലെ 10ന് മുഴക്കും. ഇരട്ടയാർ ഡാമിൽ സ്ഥാപിച്ചിരിക്കുന്ന സൈറൺ 30ന് രാവിലെ 10ന് ട്രയൽ റണ്ണിന്റെ ഭാഗമായി മുഴക്കും.