1. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, റേഷൻ കടകൾ ഉൾപ്പെടെയുള്ളവ മാത്രം രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവർത്തിപ്പിക്കാം. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.
2. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ അവരുടെ ഫോൺ നമ്പരുകൾ പരസ്യപ്പെടുത്തണം. ഉപഭോക്താക്കൾക്ക് ഫോൺ വഴി സാധനങ്ങൾ ഓർഡർ ചെയ്യാനും മുൻകൂട്ടി നിശ്ചയിച്ച സമയപ്രകാരം പായ്ക്കറ്റുകളാക്കി ആവശ്യക്കാർക്ക് വിതരണം ചെയ്യാനുമുള്ള സൗകര്യം ചെയ്യണം.
3. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാകില്ല. പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ. ഈ സമയം പാഴ്‌സൽ കൗണ്ടറുകൾ മാത്രം.
4. ശവസംസംസ്‌കാര ചടങ്ങുകൾ ഒഴികെ മറ്റ് യാതൊരുവിധ ചടങ്ങളും നടത്താൻ പാടില്ല. സംസ്‌കാര ചടങ്ങിൽ പരമാവധി 20 പേർ മാത്രം പങ്കെടുക്കാം.