തൊടുപുഴ: കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സമയത്ത് സ്‌കൂളുകളിലേക്കുള്ള പി.ടി.സി.എം തസ്തികയിലേക്ക് മേയ് മൂന്നിന് ഡി.ഡി.ഇ ആഫീസിൽ നടക്കുന്ന ഇന്റർവ്യൂ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജന. സെക്രട്ടറി ബിലാൽ സമദിന്റെ നേതൃത്തിൽ ഡി.ഡിക്ക് കത്ത് നൽകി. സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ നിലവിൽ പി.ടി.സി.എമ്മിന്റെ ആവശ്യം തത്കാലത്തേക്ക് ഇല്ല. അതിനാൽ ആൾക്കൂട്ടം ഉണ്ടാക്കുന്ന ഇത്തരത്തിലുള്ള ഇന്റർവ്യൂ നടത്തരുതെന്നും നടത്താനാണ് ഭാവമെങ്കിൽ യൂത്ത് കോൺഗ്രസ് ശക്തതമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പു നൽകി. കെ.എസ്.യു നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് റഹ്മാൻ ഷാജി, യൂത്ത്കോൺഗ്രസ് നേതാവ് അഷ്‌ക്കർ ഷെമീർ എന്നിവർ പങ്കെടുത്തു.