ഇടുക്കി: വ്യാപാരവാണിജ്യ സ്ഥാപനങ്ങളിലെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ ജീവനക്കാരും കൊവിഡ് പരിശോധനയ്ക്ക് വിധേയമായി നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനവേളയിൽ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തണം. ഇന്നു മുതൽ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി. സർട്ടിഫിക്കറ്റില്ലാതെ ജോലിയിൽ തുടരുന്ന ജീവനക്കാരും ചുമതലപ്പെടുത്തുന്ന സ്ഥാപന അധികൃതരും ഒരുപോലെ ഉത്തരവാദിയായിരിക്കും. പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം നിയമനടപടി സ്വീകരിക്കും. സാനിറ്റൈസർ, സന്ദർശക ഡയറി, സാമൂഹ്യ അകലം എന്നീ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിക്കും. വ്യാപാരവാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്, സർക്കാർ പരിശോധന കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി കോവിഡ് പരിശോധന നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.