ഇടുക്കി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായഹസ്തമെന്ന നിലയിൽ അയ്യപ്പൻകോവിൽ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കളക്ടറുടെ ചേമ്പറിൽ പ്രസിഡന്റ് മിനിമോൾ നന്ദകുമാർ ജില്ലാ കളക്ടർ എച്ച്. ദിനേശന് ചെക്ക് കൈമാറി. അയ്യപ്പൻകോവിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുമോദ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ഷിബു കുമാർ എന്നിവർ പങ്കെടുത്തു. സ്റ്റേഷനറി കട നടത്തുന്ന മാട്ടുകട്ട സ്വദേശിയായ തോണ്ടുപറമ്പിൽ ആബിതമോൾ ടി.എ തന്റെ ചെറിയ വരുമാനത്തിൽ നിന്ന് ആയിരം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.