മുട്ടം: കൊവിഡ് നിവാരണ പ്രവർത്തങ്ങളുടെ ഭാഗമായി വീടുകളിൽ താമസ സൗകര്യം ഇല്ലാത്ത കൊവിഡ് രോഗികൾക്കായി മുട്ടം പഞ്ചായത്തിൽ ഡൊമൈസിലറി കൊവിഡ് കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. ജില്ലാ കോടതിക്ക് സമീപത്തുള്ള ഹൗസിങ്ങ് ബോർഡിന്റെ വർക്കിംഗ് വനിതാ ഹോസ്റ്റലിലാണ് സെന്റർ പ്രവർത്തിക്കുന്നത്. 150 കിടക്കകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇതിനായി സജ്ജീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോൻ പറഞ്ഞു. കൊവിഡ് രോഗികളുടെ യാത്ര സൗകര്യത്തിനായി ആംബുലസും ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ ടാസ്ക് ഫോഴ്സും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈനും ആരംഭിച്ചു. 9496045096, 9496045097 എന്നീ നമ്പറുകളിൽ കൊവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പൊതുജനങ്ങൾക്കു വിളിക്കാം. ആവശ്യമായി വരുന്നപക്ഷം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങുന്നതിനുള്ള പ്രാഥമിക നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ ഉറപ്പ് വരുത്തുന്നതിനായി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കർശന പരിശോധന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.