ഇടുക്കി: കൊവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യം മുൻനിറുത്തി ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ മെയ് നാലിന് നടത്താനിരുന്ന ഡേറ്റാ എൻട്രി തസ്തികയിലെ ഇന്റർവ്യൂ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി സൂപ്രണ്ട് അറിയിച്ചു.

ഹെൽപ്‌ഡെസ്‌കുകൾക്കു തുടക്കം

ഇടുക്കി: ജില്ലയിലെ നെഹ്‌റു യുവ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളുടെയും ഗ്രന്ഥശാലകളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ കൊവിഡ് വാക്‌സിനേഷൻ, രജിസ്‌ട്രേഷൻ സംബന്ധിച്ച സംശയ നിവാരണത്തിനുവേണ്ടി രജിസ്‌ട്രേഷൻ ഹെൽപ്‌ ഡെസ്‌കുകൾക്ക് തുടക്കം. ഇതിനായി ക്ലബ്ലുകൾ സന്നദ്ധരാകണമെന്ന് നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ കെ. ഹരിലാൽ അറിയിച്ചു. ആദ്യം 100 ഹെൽപ്പ് ഡെസ്‌കുകളാണ് ആരംഭിക്കുന്നത്. നിലവിൽ സന്നദ്ധ സംഘടനകൾ ഹെല്പ് ഡെസ്‌കിനു തുടക്കം കുറിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447865065 , 04862 222670 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.