മൂലമറ്റം: 66 കെ.വി സബ് സ്റ്റേഷനിൽ അടിയന്തരമായ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ മൂലമറ്റം സബ് സ്റ്റേഷനിൽ നിന്ന് ഇന്ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വൈദ്യുതി ലഭിക്കില്ല. പകരം മുട്ടം സബ് സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. ലോഡ് കൂടുതലായാൽ ചില സ്ഥലങ്ങളിൽ ഓഫ് ചെയ്യേണ്ടതായി വരും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അറക്കുളം പഞ്ചായത്ത് പ്രദേശത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകും. കുളമാവ് സബ് സ്റ്റേഷൻ പരിധിയിൽ ഓഡിറ്റ്, ബി.വി.സി, കരിപ്പലങ്ങാട്, നാടുകാണി, കുളമാവ്, മുത്തിയുരുണ്ട, കോഴിപ്പള്ളി, ഗ്രീൻബർഗ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.