തൊടുപുഴ: താക്കോൽ ഓൺ ആക്കുന്നതിനിടെ പെട്ടന്ന് തീ പിടിച്ച് മോട്ടോർ ബൈക്കിന്റ മുൻഭാഗം കത്തിനശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.20ന് തൊതൊടുപുഴയ്ക്കടുത്ത് മൈലക്കൊമ്പ് പള്ളിയുടെ പുറകിലെ റോഡിനു സമീപമായിരുന്നു സംഭവം. എ.സി മെക്കാനിക്കായ ഇളംദേശം ഇലവുംതടത്തിൽ ഷംനാസിെന്റ 2018 മോഡൽ ബുള്ളറ്റ് ബൈക്കിനാണ് തീ
പിടിച്ചത്. ജോലിയുടെ ആവശ്യവുമായി പോകുന്നതിനിടെ വഴിയിൽ വെച്ച് സുഹൃത്തിനെ കണ്ടതിനാൽ വണ്ടി നിറുത്തിയിട്ട് സംസാരിച്ച ശേഷം താക്കോൽ
തിരിച്ച് ഓൺ ആക്കുന്നതിനിടെയാണ് പെട്ടന്ന് മുൻഭാഗത്തു നിന്ന് തീ കത്തിയത്. സീറ്റിന്റെ കുറച്ചുഭാഗവും മുൻവശവുമാണ് കത്തിനശിച്ചത്. പെട്ടെന്ന് തന്നെ വാഹനം സ്റ്റാൻഡിലൊതുക്കിയ ശേഷം ഷംനാസ്
ഇറങ്ങിയോടിയതിനാൽ അപകടമുണ്ടായില്ല. തൊടുപുഴ ഫയർഫോഴ്‌സ് രണ്ടു യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാൽ ചെറുവാഹനം മാത്രമാണ് പ്രവേശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.