മൂലമറ്റം: അറക്കുളം തുമ്പിച്ചി ചുനയംമക്കൽ തോമസിന്റെ വീടിന് മിന്നലേറ്റു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മിന്നലിനെ തുടർന്ന് വീടിന്റെ ഭിത്തി നിരവധി സ്ഥലങ്ങളിൽ വിണ്ടുകീറി. വയറിംഗുകൾ കത്തിയതിനെ തുടർന്ന് ടി.വി, വാഷിംഗ് മിഷ്യൻ, ഫാനുകൾ എന്നിവ കത്തി നശിച്ചു. അലമാരിയിൽ ഇരുന്ന പാത്രങ്ങൾ താഴെ വീണ് പൊട്ടുകയും ചെയ്തു.