തൊടുപുഴ: ലീഗൽ മെട്രോളജി നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടികൾ സ്വീകരിക്കുന്നതിനായി കൊവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ലീഗൽ മെട്രോളജി താലൂക്ക് ആഫീസുകളിലും ജില്ലാ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. ലീഗൽ മെട്രോളജി ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പരുകളിലേക്ക് ബന്ധപ്പെടാം.

ഡെപ്യൂട്ടി കൺട്രോളർ ആഫീസ്, ഇടുക്കി, തൊടുപുഴ - 8281688052, 04862-222638, ഡെപ്യൂട്ടി കൺട്രോളർ ആഫീസ്, ഫ്ളൈയിംഗ് സ്‌ക്വാഡ്, ഇടുക്കി, തൊടുപുഴ- 04862-222638. അസിസ്റ്റന്റ് കൺട്രോളർ ആഫീസ്, തൊടുപുഴ 8281698053. ഇൻസ്‌പെക്ടർ ആഫീസ്, ഇടുക്കി- 04868-251197. ഇൻസ്‌പെക്ടർ ആഫീസ്, ഉടുമ്പൻചോല- 8281698054.