തൊടുപുഴ: ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ മേയ് 3, 4, 5 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പാർട്ട് ടൈം കണ്ടിജന്റ് മീനിയൽമാരുടെ അഭിമുഖം കൊവിഡ്- 19 രൂക്ഷമായ സാഹചര്യത്തിൽ അനിശ്ചിത കാലത്തേക്ക് മാറ്റി വച്ചു. അഭിമുഖ തീയതി പിന്നീട് അറിയിക്കും.